FLASH NEWS

അർജുന് വേണ്ടി തിരച്ചിൽ പുനരാരംഭിയ്ക്കും : നാവിക സേനാംഗങ്ങൾ ഷിരൂരിലേക്ക്

August 13,2024 09:56 AM IST

ബാംഗ്ലൂർ : കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഗംഗാവലി പുഴയിൽ  'നാവികസേന പരിശോധന ഇന്ന് പുനരാരംഭിയ്ക്കും.

നേരത്തെ മാർക്ക് ചെയ്ത രണ്ടു സ്ഥലങ്ങൾ കേന്ദ്രീകരിച്ച്,

ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താനായി സോണാർ പരിശോധന നടത്തും. രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിലെത്തി, പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധന നടത്തും.

ഇതു കഴിഞ്ഞായിരിക്കും നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ളകാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അർജുനൊപ്പം രണ്ട് കർണാടക സ്വദേശികളെയും ഇനിയും കണ്ടെത്താനുണ്ട്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.